സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു

ദേശീയ സെന്‍സസിനായുള്ള ഫീല്‍ഡ് ട്രെയിനര്‍മാരുടെ ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍  പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പരിശീലനം ഉദ്ഘാടനം ചെയ്തു. എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, ഡാറ്റാ ശേഖരണ നടപടിക്രമങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗം, വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവര ശേഖരണ രീതി, ഫീല്‍ഡ് തല റിപ്പോര്‍ട്ടിങ് സംവിധാനംഎന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനം മെയ് 20 ബുധനാഴ്ച സമാപിക്കും.

 

സംസ്ഥാനത്തുടനീളം ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ആദ്യഘട്ടം. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമൊരുക്കുന്നുണ്ട്. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്.  ജില്ലാ സെന്‍സസ് ഓഫീസര്‍ കൂടിയായ എ.ഡി.എം എ ജയശ്രീ, സെന്‍സസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ രാജേഷ്, നാഷണല്‍ ട്രെയിനര്‍ സുരേഷ് നദോകര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.എസ് ശ്രീജിത്ത്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *