നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു

മലപ്പുറം:  പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു. റിട്ടയേർഡ് എക്സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് ​ഗ്യാസ് സിലിണ്ടറുകളാണ് ഇവർ വീട്ടിൽ പാചകത്തിനായി ഉപയോ​ഗിക്കുന്നത്. ഇതിൽ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീടിന് പുറകുവശത്തേക്കും തീ പടരുന്നുണ്ടായിരുന്നു. കുടുംബാം​ഗങ്ങൾ ഉറങ്ങുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്.

 

മൊബൈൽ ഫോണുകൾ സൈലന്റായതിനാൽ തീപിടിച്ച വിവരം അയൽക്കാർക്ക് വീട്ടുകാരെ വിളിച്ചറിയിക്കാനും സാധിച്ചില്ല. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ നാട്ടുകാർ വീടിനടുത്തെത്തി ബഹളം വെച്ചപ്പോഴാണ് വീട്ടുകാർ ഉണർന്നത്. ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. നിലമ്പൂർ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വീടിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!