ബത്തേരി :സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം. എ.എസ്.ഐമാരടക്കം സ്റ്റേഷനിലെ 21 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ സ്റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിലെ പോലീസുകാരൻതന്നെ മോഷ്ടിച്ച സംഭവത്തിലാണ് നടപടി.
ഇക്കഴിഞ്ഞ പത്തിനാണ് പോലീസ് സേനയ്ക്ക് നാണക്കേടായ ഹാൻസ് മോഷണം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ സസ്പെൻഡ് ചെയ്തുവെങ്കിലും ഒളിവിൽ കഴിയുന്ന ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
