ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന്.ഗുരുദേവ സ്മരണയിൽ എങ്ങും ഭക്തിസാന്ദ്രം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ 99-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവം ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അനുബന്ധ മഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക ഗുരുപൂജയും സമൂഹപ്രാർഥനയും നടക്കും.

 

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവാണ സമ്മേളനം രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മഹാ പരിനിർവാണ ശതാബ്ദി ആചരണത്തിനും തുടക്കമാകും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി ടി. സിദ്ദിഖ് വിശിഷ്ടാതിഥിയാകും.

 

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.

 

11.30ന് പള്ലാത്തുരുത്തി ഗുരുദേവ മഹാസന്ദേശ ശതാബ്ദി സമ്മേളനം മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് മൂന്നിന് ശാരദാ മഠത്തിൽ നിന്ന് കലശ പ്രദക്ഷിണ യാത്ര ആരംഭിക്കും. വൈദികമഠം, ബോധാനന്ദസ്വാമി സമാധി പീഠം വഴി മഹാസമാധിയിലെത്തിച്ചേരും. തുടർന്ന് മഹാസമാധി പൂജയും കലശാഭിഷേകവും. ശ്രീനാരായണ ഗുരുദേവന്റെ ജന്മം

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!