വയനാട്ടിലെ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

കൽപ്പറ്റ:വയനാട്ടിലെ ആരോഗ്യ, ടൂറിസം മേഖലകളിലെ വികസന പ്രവർത്തനങ്ങളും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ബഹുമാനപ്പെട്ട പ്രിയങ്ക ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ വിവിധ അവലോകന യോഗങ്ങളും സന്ദർശനങ്ങളും നടത്തി.

 

ജില്ലയിലെ ആരോഗ്യ മേഖലയിലെ നിലവിലെ സ്ഥിതിയും വികസന പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു. വയനാട് ഗവ. മെഡിക്കൽ കോളേജിലെ എം.ആർ.ഐ., സി.ടി സ്കാൻ, അൾട്രാസൗണ്ട്, മാമോഗ്രഫി, ഡിജിറ്റൽ എക്സ്-റേ തുടങ്ങിയ രോഗനിർണയ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു.

 

നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിലെ കാൻസർ കെയർ സെന്റർ, ഡയാലിസിസ് സേവനങ്ങളുടെ വിപുലീകരണം, വിദൂര ഗോത്രമേഖലകളിലെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ വിലയിരുത്തി.

 

വയനാടിന്റെ പ്രകൃതി, ഗോത്രസംസ്കാരം, സാമൂഹിക–സാംസ്കാരിക പ്രത്യേകതകൾ എന്നിവ പ്രയോജനപ്പെടുത്തി ടൂറിസം മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചർച്ച ചെയ്തു. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ നടപ്പാക്കുന്നതും പരിഗണിച്ചു.

 

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പ് പ്രിയങ്ക ഗാന്ധി എം.പിയും മന്ത്രിമാരും ജനപ്രതിനിധികളും സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തുകയും വിവിധ വിഷയങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തു.ജനക്ഷേമവും വയനാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും യോഗങ്ങളിൽ നിർദ്ദേശങ്ങൾ നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!