സ്വകാര്യത ലംഘനം! പിഴ നോട്ടീസിലെ ചിത്രങ്ങൾ കുടുംബകലഹത്തിന് കാരണമാകുന്നതായും പരാതി; പിഴ നോട്ടീസിലെ ഫോട്ടോകൾ ഒഴിവാക്കാൻ MVD

തിരുവനന്തപുരം:മോട്ടോർവാഹന വകുപ്പ് വാഹന ഉടമകൾക്ക് അയക്കുന്ന പിഴ നോട്ടീസുകളിൽ തെളിവിനായി ചിത്രങ്ങൾ നൽകുന്നത് ഒഴിവാക്കും. പൊതുജനങ്ങളിൽ നിന്നും വാഹന ഉടമകളിൽ നിന്നും സ്വകാര്യത ലംഘനത്തെയും പല സന്ദർഭങ്ങളിലും കുടുംബ കലഹങ്ങൾക്ക് ഇടയാക്കുന്നതുമായി സംബന്ധിച്ച പരാതികളെയും ആക്ഷേപങ്ങളെയും തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പിഴ നോട്ടീസിലെ ഫോട്ടോകൾ ഒഴിവാക്കാൻ ഒരുങ്ങുന്നത്.

 

വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ഇനി വെബ്സൈറ്റിൽ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളു. ഇതിനായി വാഹനത്തിൻ്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ നൽകണം. പിഴ ചുമത്തുന്നതുസംബന്ധിച്ച അറിയിപ്പുവരുന്ന എസ്എംഎസിലുള്ള ചല്ലാൻ നമ്പർ ഉപയോഗിച്ചും പരിശോധിക്കാം. മുൻപ് രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏത് വാഹനത്തിൻ്റെയും പിഴവിവരങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പരിവാഹൻ വെബ്സൈറ്റിൽനിന്ന് ഡൗൺ ലോഡ് ചെയ്യാനും കഴിഞ്ഞിരുന്നു. ചിലർ ഇവ ദുരപ്രയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം.

 

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴവിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തത് പരാതിക്കിടയാക്കി. വാഹനങ്ങൾ സ്വകാര്യയിടമായി കണക്കാക്കാം എങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങൾ പകർത്താൻ കേന്ദ്രാനുമതിയുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!