മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്ത് വാർഡ് 18 ഇൽ നാഗത്താൻ കുന്ന് ബേബിയുടെ പശു കിടാവ് കിണറ്റിൽ അകപെടുകയും തുടർന്ന് ബേബി കിണറ്റിൽ ഇറങ്ങി പശു കിടാവിനെ പിടിച്ച് നിൽക്കുകയായിരുന്നു,വിവരം അറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ എത്തി കിണറ്റിൽ ഇറങ്ങി ബേബിയെയും പശു കിടാവിനെയും കരയിലേക്ക് എത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ T. ബിനു എം ബി, സനൂപ് കെ എ,ശ്രീകാന്ത് എ എസ്,അഭിജിത്ത് സിബി,ലജിത്ത് ആർ സി,ഹോം ഗാർഡ് ബിജു എം എസ്. എന്നിവരായിരുന്നു സേനാംഗങ്ങൾ.
