പേര്യ: കടുത്ത ഛർദ്ദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. പേര്യ വട്ടോളി കുറ്റുവയൽ ഉന്നതിയിലെ ദാസൻ – ശോഭന ദമ്പതികളുടെ മകൾ ശ്രീക്കുട്ടി (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ശ്രീക്കുട്ടിയെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഛർദ്ദിയും വയറിളക്കവും; യുവതി മരിച്ചു

