അമ്മയുടെ മരണത്തെ തുടർന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തിൽ മരിച്ചു

മാനന്തവാടി:അമ്മയുടെ വിയോഗത്തെ തുടർന്ന് രണ്ടാഴ്ച‌മുമ്പ് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ദീപു ജോൺ (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിനു മുന്നിലായിരുന്നു അപകടം. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് എൽ.എഫ്. സ്കൂൾ കവല ഭാഗത്തേക്ക് വരികയായിരുന്ന ദീപു ഓടിച്ചിരുന്ന ബുള്ളറ്റ് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

 

വാഹനത്തിൽ നിന്നു തെറിച്ചു പോയ ദീപു എതിരെ വരികയായിരുന്ന റിക്കവറി വാഹനത്തിനടിയിൽപ്പെട്ടു. തലയ്ക്ക് സാരമായി പരിക്കേറ്റ ദീപു സംഭവസ്ഥലത്തു തന്നെ മരിച്ചു. മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് റോഡ് കഴുകി വൃത്തിയാക്കിയത്. മൃതദേഹം ഉടൻതന്നെ വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

വിദേശത്തായിരുന്ന ദീപു അമ്മ മരിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.സെപ്തം 11ന് ആണ് മാതാവ് മേരി മരിച്ചത് കരിന്തിരിക്കടവ് പാറച്ചാലിൽ ഓനിച്ചന്റെയും പരേതയായ മേരിയുടെയും മകനാണ്. ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു കുട്ടിയുണ്ട്. സഹോദരി: ദിവ്യ ജോൺ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!