ഫെബിനയുടെ ഓട്ടോറിക്ഷയിൽ വിഐപി യാത്രക്കാരി

നിലമ്പൂർ:കഴിഞ്ഞ 19 വർഷമായി നിലമ്പൂരിന്റെ നിരത്തുകളിൽ ഓട്ടോ ഓടിച്ച് ജീവിതത്തോട് പൊരുതുന്ന കരുളായി തെക്കെമുണ്ട സ്വദേശിനി ഫെബിനയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സർപ്രൈസ് നിമിഷം! ചന്തക്കുന്നിലെ പരിപാടിക്കിടെ അപ്രതീക്ഷിതമായി സ്വന്തം ഓട്ടോറിക്ഷയിലേക്ക് ഒരു വിഐപി യാത്രികയായി കയറിവന്നത് മറ്റാരുമല്ല, പ്രിയങ്ക ഗാന്ധി എംപി!’ ഓട്ടോയിലിരുന്ന് ഫെബിനയുടെ ജീവിതവിശേഷങ്ങളും വരുമാനവും ചോദിച്ചറിഞ്ഞ് പ്രിയങ്ക നടത്തിയ ആ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!”

 

കരുളായി സ്വദേശിയായ ഫെബിന ഐഎൻടിയുസി (INTUC) പ്രവർത്തക കൂടിയാണ്. ചന്തക്കുന്നിൽ വെച്ച് നടന്ന പരിപാടിയിലേക്ക് എത്തിയ ഫെബിനയുടെ ഓട്ടോറിക്ഷയിൽ അപ്രതീക്ഷിതമായാണ് പ്രിയങ്ക ഗാന്ധി യാത്രക്കാരിയായി കയറിയത്. കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തും ഒപ്പമുണ്ടായിരുന്നു.

 

യാത്രയ്ക്കിടെ ഫെബിനയുടെ പേരും കുടുംബവിശേഷങ്ങളും ചോദിച്ചറിഞ്ഞ പ്രിയങ്ക, ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഓടിച്ചാൽ എത്ര രൂപ വരുമാനം കിട്ടുമെന്നും തിരക്കി. ദിവസം 600 രൂപയോളം കിട്ടുമെന്നും കഷ്ടപ്പെട്ടാണെങ്കിലും കുടുംബം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും ഫെബിന ചിരിയോടെ മറുപടി നൽകി. സാധാരണക്കാരുടെ അധ്വാനത്തെയും ജീവിതത്തെയും ചേർത്തുപിടിക്കുന്ന പ്രിയങ്കയുടെ ലാളിത്യവും, അപ്രതീക്ഷിത ഭാഗ്യത്തിൽ നിറഞ്ഞ കണ്ണുകളോടെ ചിരിക്കുന്ന ഫെബിനയുടെ മുഖവും കണ്ടുനിന്നവരുടെ മനസ്സും നിറച്ചു. തന്റെ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം ഫെബിനയ്ക്ക് സ്നേഹത്തോടെ നന്ദി പറഞ്ഞാണ് പ്രിയങ്ക ഗാന്ധി ഓട്ടോയിൽ നിന്നിറങ്ങിയത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!