വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റ സംഭവം; പ്രകോപനമായത് ഇന്‍സ്റ്റഗ്രാം പോസ്‌റ്റെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട്: വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിയായ പങ്കാളിയുടെ മൊഴിവിവരങ്ങള്‍ പുറത്ത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് പ്രകോപന കാരണമെന്നും, കീര്‍ത്തനയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മൊഴി.

 

കീര്‍ത്തന തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഇതാണ് കൊലപ്പെടുത്താന്‍ തീരുമാനിക്കാന്‍ കാരണം. ഒരാഴ്ച മുന്‍പാണ് കത്തി സംഘടിപ്പിച്ചത്. വടകരയില്‍ നിന്ന് തന്നെയാണ് കത്തി വാങ്ങിയത്. അനുകൂല സാഹചര്യത്തിന് വേണ്ടികാത്തിരിക്കുകയായിരുന്നു പ്രതി മൊഴി നല്‍കി. കീര്‍ത്തന പുറത്തിറങ്ങാത്തതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

 

അതേസമയം, കീര്‍ത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജാമ്യവ്യവസ്ഥകളുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനില്‍ എത്തിയ കീര്‍ത്തനയെ ഇന്നലെയാണ് പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവടക്കം അഞ്ചിടത്താണ് കീര്‍ത്തനയ്ക്ക് കുത്തേറ്റത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!