കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ 13-കാരിക്ക് ജാമ്യം

ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛൻ ശിവൻകുട്ടി ചെട്ടിയാർ (67) കൊല്ലപ്പെട്ട കേസിലെ മുഖ്യ ആസൂത്രകയായ 13-കാരിക്ക് ജാമ്യം ലഭിച്ചു.കുടുംബം അഭിഭാഷകനെ നിയോഗിക്കാതിരുന്നതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇടപെട്ട് നിയമസഹായ സെൽ വഴി അഭിഭാഷകനെ നിയോഗിച്ച് ജാമ്യാപേക്ഷ നൽകുകയായിരുന്നു. ബോർഡ് ജാമ്യം അനുവദിച്ചു.

 

ഇതിന് മുൻപ് കേസിലെ മറ്റ് മൂന്ന് ആൺകുട്ടികൾക്കും (കൊല്ലം സ്വദേശികൾ) ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇവർ ആലപ്പുഴ മായിത്തറ സംരക്ഷണ കേന്ദ്രത്തിലും പെൺകുട്ടി കോഴിക്കോട്ടെ നിരീക്ഷണ കേന്ദ്രത്തിലുമായിരുന്നു.

 

കൊലയ്ക്ക് കാരണം:

 

സ്വർണം മോഷ്ടിച്ച് ഐഫോണും ആൺസുഹൃത്തിന് ബൈക്കും വാങ്ങാനായിരുന്നു പ്ലാൻ. അലമാര തുറക്കാൻ ശ്രമിക്കവെ മുത്തച്ഛൻ കണ്ട് ശകാരിച്ചതോടെ കൊലപാതകം ആസൂത്രണം ചെയ്തു. വീടിന്റെ ലൊക്കേഷൻ വാട്സാപ്പിൽ അയച്ചുകൊടുത്ത്, പിൻവശം വഴി വന്നാൽ ആരും കാണില്ലെന്ന് പറഞ്ഞുകൊടുത്തു. ആൺസുഹൃത്തുക്കൾ എത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വീഡിയോ കോളിൽ പെൺകുട്ടിയെ ദൃശ്യം കാണിച്ചെന്നും മൊഴിയുണ്ട്. പൊലീസ് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!