ഭാര്യവീട്ടിൽ പോയി മടങ്ങുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു.

കാസർഗോഡ്: ഭാര്യവീട്ടിൽ പോയി മടങ്ങുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു ദാരുണമായ സംഭവം.

ഭാര്യവീട്ടിൽ പോയി ബൈക്കിൽ തിരികെ വരുന്നതിനിടെയാണ് നൗഫലിന് മിന്നലേറ്റത്. മിന്നലേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നൗഫലിനെ ഉടൻ തന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു നൗഫൽ.മാതാവ്: നബീസ.ഭാര്യ: സുഹ്റ.രണ്ട് മക്കളുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!