ബത്തേരി :പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐഫോൺ 15 പ്രോ മാക്സ് പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ച് യുവാവിന്റെ കാലിന് ഗുരുതരമായി പൊള്ളലേറ്റു. ബത്തേരി സെന്റ് മേരീസ് കോളജിന് സമീപം താമസിക്കുന്ന അഭിഷേക് എന്ന യുവാവിനാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 80 ശതമാനം ബാറ്ററി ചാർജ് ഉള്ള സമയത്ത് പോക്കറ്റിൽ വെച്ചിരുന്ന ഫോണിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു എന്ന് അഭിഷേക് പറഞ്ഞു. അപകടത്തിൽ അഭിഷേകിന്റെ വലതു കാലിനാണ് പൊള്ളലേറ്റത്.
