കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ (സെപ്റ്റംബർ 28) നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയിൽ, പൈങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കൽ എന്നീ ഏഴ് വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പള്ളിക്കൽ ഡിവിഷനിലെ ഏഴ് വാർഡുകളിലായി ആകെ 8,808 വോട്ടർമാരാണുള്ളത്. ഇതിൽ 4,173 പേർ പുരുഷ വോട്ടർമാരും 4,635 പേർ സ്ത്രീ വോട്ടർമാരുമാണ്. വോട്ടെടുപ്പിനായി 10 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ (കിഴക്ക് ഭാഗം), പാണ്ടിക്കടവ് താഹിയ്യത്തുല്‍ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ, പൈങ്ങാട്ടിരി ജി.എൽ.പി സ്കൂൾ, മാനന്തവാടി ഗവ. കോളേജ്, പുതിയിടംകുന്ന് സെന്റ് പോൾസ് എൽ.പി സ്കൂൾ, പള്ളിക്കൽ ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായാണ് പോളിങ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.
