എടിഎം കൊള്ളയടിക്കാനെത്തിയ രണ്ട് മോഷ്ടാക്കളെ എടിഎം ബൂത്തിനുള്ളിൽ പൂട്ടി ബാങ്ക് വനിതാ മാനേജർ!

രാജസ്ഥാൻ :മാർവാർ മുണ്ട്വയിലെ യൂക്കോ ബാങ്ക് എടിഎമ്മിലാണ് സിനിമയെ വെല്ലുന്ന സംഭവം. രാത്രി 2 മണിയോടെ ഗ്യാസ് കട്ടറും മറ്റ് ആയുധങ്ങളുമായി രണ്ട് മോഷ്ടാക്കൾ എടിഎമ്മിൽ കയറി. മെഷീൻ മുറിച്ച് 16 ലക്ഷത്തിലധികം രൂപ കവർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ എടിഎമ്മിലെ അസ്വാഭാവിക നീക്കങ്ങൾ ഇ-സർവൈലൻസ് സിസ്റ്റം കണ്ടെത്തി. വിവരം ലഭിച്ചയുടൻ ബാങ്ക് മാനേജർ സാരിക ചൗധരി ഭർത്താവിനൊപ്പം സ്ഥലത്തെത്തി.

 

 

എടിഎമ്മിന്റെ ഷട്ടർ താഴ്ത്തിയിരിക്കുന്നതും അകത്ത് ആളുകളുള്ളതും കണ്ടതോടെ ഒട്ടും വൈകാതെ ഷട്ടർ പുറത്തുനിന്ന് പൂട്ടി! തുടർന്ന് പോലീസിനെ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പോലീസ് ഷട്ടർ തുറന്നപ്പോൾ മുഖംമൂടി ധരിച്ചിരുന്ന രണ്ട് മോഷ്ടാക്കളെയും കയ്യോടെ പിടികൂടി.

 

മുണ്ട്വ സ്വദേശി ഭരത് പ്രജാപതും ബിഹാർ സ്വദേശി കോമൾ കുമാറുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഗ്യാസ് കട്ടറും കവർച്ചയ്ക്കുപയോഗിച്ച മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!