എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയിൽ

കണ്ണൂര്‍: മട്ടന്നൂരില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍. മലപ്പുറം പുതുപൊന്നാനി പാലക്കല്‍ വീട്ടില്‍ എച്ച് സിദ്ധിക് മകന്‍ ഡോക്ടര്‍ ഇര്‍ഷാദ് എച്ച് എ (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ സദ്മം വീട്ടില്‍ സി പത്മനാഭന്‍ മകന്‍ ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സി പി (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി രജിത്തിന്റെ നേതൃത്വത്തില്‍ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിന്റെ റൂമിലും ആഡംബര ജീപ്പായ താര്‍ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

 

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ പിടിയിലായത് .ഒരാള്‍ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയും , മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ യുവ ഡോക്ടറുമാണ് .ഇവരെ ചോദ്യം ചെയ്തതിലും എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരില്‍ നിന്നാണെന്ന് മൊഴി നല്‍കിയിരുന്നു.

 

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബഷീര്‍ , കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് , പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി ഹണി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വി അഭിജിത് , സി വി റിജുന്‍, കെ കെ രാഗില്‍ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി ഇവരെ പിടികൂടിയത്. ജെഎഫ്‌സിഎം മട്ടന്നൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!