ബത്തേരി: അന്താരാഷ്ട്ര കാപ്പി ദിനാചരണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച വിപുലമായ കർഷകസംഗമവും സെമിനാറും നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കാപ്പി കർഷകർ നേരിടുന്ന വെല്ലുവിളികളും ആധുനിക കൃഷി-വിപണന സാധ്യതകളും ചർച്ച ചെയ്യുന്നതിനാണ് സംഗമം ഒരുക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എം.ജി. ഇന്ദ്രജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സംഷാദ്, മുൻ കോഫി ബോർഡ് അംഗങ്ങളായ അരിമുണ്ട സുരേഷ്, കെ.കെ. മനോജ് കുമാർ, സൗത്ത് ഇന്ത്യൻ കോഫി അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ദേവസ്യ, സെക്രട്ടറി മാത്യു എടേക്കാട്ട്, കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ബസവരാജ് എം. ചുളക്കി, കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രകാശൻ പി., വ്യവസായ വകുപ്പ് ജനറൽ മാനേജർ ജിഷ കെ.എ., കേര പ്രോജക്റ്റ് പ്രതിനിധി അഞ്ജിത്ത് ആർ.എസ്., കേരള കോഫി ലിമിറ്റഡ് പ്രതിനിധി ധർമ്മരാജ് നരേന്ദ്രനാഥ്, എഫ്.പി.സി. കൺസോർഷ്യം പ്രസിഡന്റ് പി.കെ. അച്യുതൻ, വനംമൂലിക പ്രതിനിധി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
കോഫി ബോർഡ് സീനിയർ ലെയ്സൺ ഓഫീസർ എസ്. സുരേന്ദ്രൻ സ്വാഗതവും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.സി. മധു ബോപ്പയ്യ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന സാങ്കേതിക സെമിനാറുകളിൽ കാപ്പികൃഷിയുടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പി.ടി. ജയൻ, കോഫി ബോർഡ് പ്രതിനിധി സ്മിത ജി.എസ്., വ്യവസായ വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ മിഥുൻലാൽ, കോഫി ബോർഡ് പ്രതിനിധി ആഷിക് അലി, കേര ഫീൽഡ് ഓഫീസർ സി.വി. ഷിബു എന്നിവർ ക്ലാസുകൾ നയിച്ചു.
