ദുബായ്- ടെൽ അവീവ് ഫ്‌ളൈദുബായ് വിമാനത്തിൽ 180 ഓളം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ ഇപ്പോൾ ഏവരുടെയും കയ്യടി നേടുകയാണ്. സഹപൈലറ്റിന്റെ ആക്രമണത്തിൽ മരണത്തെ മുഖാമുഖം കണ്ടിട്ടും, സ്വന്തം ജീവനെക്കാൾ മുന്നിൽ അദ്ദേഹം കണ്ടത് വിമാനത്തിലുണ്ടായിരുന്ന 180 ഓളം യാത്രക്കാരുടെ ജീവനായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്മിത്ത് മച്ഛാർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിലൂടെ സ്മിത്തുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിക്കുകയും ചെയ്തു. തലയിൽ ബാൻഡേജുമായി ആശുപത്രിക്കിടക്കയിൽ നിന്നാണ് സ്മിത്ത് പ്രധാനമന്ത്രിയോട് സംസാരിച്ചത്.
“എനിക്ക് കുത്തേറ്റു, പക്ഷേ യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു” എന്നാണ് സ്മിത്ത് മച്ഛാർ തുറന്നുപറഞ്ഞത് .സ്വന്തം ജീവൻ പോലും പണയംവെച്ച് നൂറുകണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പോരാടിയ സ്മിത്ത് മച്ഛാറിന് എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല
