ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമം വിമാനം തട്ടിയെടുക്കാനുള്ള ആസൂത്രിത ഭീകരാക്രമണ നീക്കമായിരുന്നുവെന്ന് സ്ഥിരീകരിച്ച് യുഎഇ അധികൃതർ.
വിമാനത്തിന്റെ ഒമാനി സ്വദേശിയായ സഹപൈലറ്റാണ് കോക്ക്പിറ്റിൽ വെച്ച് ഈ ഭീകരപ്രവർത്തനം നടത്തിയതെന്നും വിമാനം അപായപ്പെടുത്താനായിരുന്നു ഇയാളുടെ ശ്രമമെന്നും യുഎഇ അറ്റോണി ജനറൽ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വിവരങ്ങളും ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
