കൽപ്പറ്റ:കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രോസ്റ്റേറ്റ് സംബന്ധിച്ച് വിഷമതകൾക്ക് സൗജന്യ രക്തപരിശോധനയും മരുന്നു വിതരണവും അടങ്ങുന്ന മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.
മുൻ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റും ലയൺസ് ക്ലബ് കൽപ്പറ്റ പ്രസിഡന്റുമായ ഡോ. എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കല്ലങ്കോടൻ സൂപ്പി മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ആശുപത്രി ചീഫ് ഫിസിഷ്യനും മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ. പി. വിനോദ് ബാബു സ്വാഗതം പറഞ്ഞു.
ലയൺസ് ക്ലബ് സെക്രട്ടറി ഡെന്നി തങ്കച്ചൻ, കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.പി. ബഷീർ, ഗ്രന്ഥകാരൻ റസാഖ്, കൽപ്പറ്റ, മൈക്രോലാബ് ഡോ. ഷിൻസി, വി.വി. സലിം ,കൽപ്പറ്റ സ്വാമി ഹംസാനന്ദ പുരി, ഡോ. രേഖ പ്രസംഗിച്ചു. ആശുപത്രി ആർ.എം.ഒ. ഡോ. ആർദ്ര ഷാജൻ നന്ദി പറഞ്ഞു.
