കെ.എസ്.ആർ.ടി.സി. ഡ്രൈവർ നിയമനം

കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയുടെ കീഴിൽ ഹെവി ഡ്രൈവർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാനന്തവാടി എംബ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത്‌ പുതുക്കിവരുന്ന, ഒൻപതാം തരം പാസ്സായി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ട് എഴുവർഷവും ഹെവി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് മൂന്നു വർഷവും പൂർത്തിയായവര്‍ക്ക് അപേക്ഷിക്കാം.

 

 

കുറഞ്ഞ ഉയരം 158 സെ.മീ. കുറഞ്ഞ നെഞ്ചളവ് 76 സെ.മീ. കാഴ്‌ച ശക്തി ഡി.വി 6/6, എന്‍.വി 0.5 സ്നെല്ലൻ. 25 നും 50 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ പുതുക്കിയ എംപ്ളോയ്മെന്റ്റ് രജിസ്ട്രേഷൻ കാർഡ്, പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് സഹിതം ശാരീരിക അളവ് പരിശോധിക്കുന്നതിനായി മാനന്തവാടി എംബ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തണം.

 

ജനറൽ വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് പരിഗണിക്കുന്നതിനായി അർഹതയുളളവർ വില്ലേജ് ഓഫീസറിൽ നിന്നും ലഭിച്ച ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ്‌ കൊണ്ടുവരണം.

ഫോണ്‍- 04935 24 6222


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!