ഉറുഗ്വായ്യ്‌ക്കെതിരായ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

കൊൽക്കത്ത:മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ്യ്‌ക്കെതിരായ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. കൊൽക്കത്ത സാൾട്ട്‌ ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഉറുഗ്വേ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പനാമയ്‌ക്കെതിരായ സമനിലയും ബ്രസീലിനെതിരായ പോരാട്ടത്തിനും ശേഷമുള്ള ഈ മത്സരത്തോടെ ഇന്ത്യയുടെ ചരിത്രപ്രധാനമായ സൗഹൃദ മത്സരങ്ങളുടെ പരമ്പരയ്ക്ക് സമാപനമായി.

മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. 12-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർതാരം ഡാർവിൻ നൂനസ് ഉറുഗ്വായ്യ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ സമചിത്തത കൈവിടാതെ തിരിച്ചടിച്ച ഇന്ത്യ 22-ാം മിനിറ്റിൽ ഒപ്പമെത്തി. റയാൻ വില്യംസ് തൊടുത്ത ദൂരെയുളള ഷോട്ട് ഗോൾകീപ്പർ തടഞ്ഞെങ്കിലും, റീബൗണ്ടിൽ പന്ത് വലയിലെത്തിച്ച് അനിരുദ്ധ് ഥാപ്പ ഇന്ത്യയുടെ സമനില ഗോൾ നേടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!