മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജിനു വേണ്ടി കഴിഞ്ഞ അഞ്ചുവർഷക്കാലമായി നടത്തിവന്ന ഭൂമി അന്വേഷണങ്ങൾ വഴിമുട്ടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുമായി സിവിൽ കോടതിയിൽ ഭൂമിയുടെ അവകാശ തർക്കം നിലനിൽക്കുന്ന പാരിസൺ ഗ്രൂപ്പുമായി ധാരണയിലെത്തി എന്നും അവർ 25 ഏക്കർ ഭൂമി മെഡിക്കൽ കോളേജിന് സൗജന്യമായി നൽകാൻ സമ്മതിക്കുകയും, അതിന്റെ തൊട്ടടുത്തുള്ള ഭൂമി തരം മാറ്റുന്നതിന് അവർക്ക് അനുമതി നൽകണമെന്ന ഉപാധി അവർ വെച്ചിട്ടുണ്ടെന്നും, ഉള്ള മാനന്തവാടി മുനിസിപ്പൽ ചെയർമാന്റെ വെളിപ്പെടുത്തൽ ദുരൂഹത നിറഞ്ഞതാണ്.
ആസാം ബ്രൂക്കിൽ നിന്നും 2004 ഡിസംബർ 24ന്, കോഴിക്കോട്ടെ പ്രമുഖ വ്യവസായി ഗ്രൂപ്പായ പാരിസൺ എസ്റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്ന 4025 ഏക്കർ ഭൂമിയുടെയും ഉടമസ്ഥാവകാശം തർക്കത്തിലാണ്. 2007ൽ ലാൻഡ് റവന്യൂ കമ്മീഷണർ നിവേദിത പി ഹരൻ, ഹാരിസൺ മലയാളം ഉൾപ്പെടെയുള്ള കമ്പനികൾ, 59,000 ത്തിലധികം ഏക്കർ സർക്കാർ ഭൂമി അനധികൃതമായി മറിച്ചുവിറ്റു എന്ന് വ്യക്തമാക്കി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. 2012 നവംബർ 28ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ ബഹു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
2013 ഫെബ്രുവരി 18ന് MG രാജമാണിക്യം IAS നെ സ്പെഷ്യൽ ഓഫീസർ ആയി ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയമിച്ചു. ആസാംബ്രൂക്കിന്റെ 4025 ഏക്കറും സർക്കാർ ഭൂമിയാണെന്നും അത് കണ്ടു കെട്ടാനും രാജമാണിക്യം റിപ്പോർട്ട് നൽകി. ഇതിനെതിരെ പാരിസൺ കോടതിയിൽ പോവുകയും, ഭൂമി ഏറ്റെടുക്കൽ സിവിൽ കോടതിയിൽ വിചാരണയ്ക്ക് വിധേയമാക്കണമെന്നും, സ്പെഷ്യൽ ഓഫീസർക്ക് ഇതിനധികാരം ഇല്ലെന്നും സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വിധിച്ചു.
ഉടമസ്ഥത തർക്കം നിലനിൽക്കുന്നതിനാൽ ഭൂനികുതി സ്വീകരിക്കേണ്ടെന്ന് വയനാട് കളക്ടർ ഇടക്കാലത്ത് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പാരിസൺ കോടതിയിൽ പോവുകയും നികുതി സ്വീകരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.ഈ ഉത്തരവ് പ്രകാരം കോടതി എത്തിച്ചേർന്ന നിരീക്ഷണങ്ങൾ
1. നികുതി സ്വീകരിച്ചത് കൊണ്ട് പാരിസൺ ഭൂമിയുടെ ഉടമസ്ഥർ ആവില്ല.
2. സിവിൽ കേസിനെ ഇത് ഒരുതരത്തിലും ബാധിക്കില്ല.
ഇക്കാര്യത്തിൽ കോടതി വിലയിരുത്തിയത്, താഴെപ്പറയുന്ന വസ്തുതകളാണ്
A. എസ്റ്റേറ്റിന്റെ പ്രവർത്തനം തടസ്സപ്പെടരുത്.
B. തോട്ടം തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം.
C. കേസ് തീരുന്നതുവരെ സർക്കാരിന് ഉണ്ടാകുന്ന നികുതി നഷ്ടവും, അതുവഴിയുള്ള സാമ്പത്തിക സാമ്പത്തിക നഷ്ടം നികത്താൻ നികുതി സ്വീകരിക്കാം.
ഏകദേശം 19 ലക്ഷത്തിലധികം രൂപയാണ് ലഭ്യമാവുക.
1890 കളിൽ ബ്രിട്ടീഷുകാർ വയനാടൻ മലനിരകളിൽ ബ്രിട്ടീഷ് കോണ്ടിനെന്റൽ ട്രസ്റ്റിന്റെ കീഴിൽ വൻതോതിൽ തേയില തോട്ടങ്ങൾ വികസിപ്പിച്ചു.
UK യിലെ പ്രമുഖ സഹകരണ പ്രസ്ഥാനമായ CWS മാഞ്ചസ്റ്റർ, SCWS ഗ്ലാസ്കൊ എന്നീ കൂട്ടായ്മകളുടെ ഉടമസ്ഥതയിൽ ആയിരുന്നു ഈ എസ്റ്റേറ്റ്സ്വാതന്ത്ര്യം കിട്ടിയ ശേഷം ബ്രിട്ടീഷ് കമ്പനികൾ ഇവ പ്രമുഖ ആഗോള തേയില കമ്പനിയായ ആസ്ലാം ബ്റൂക്ക് ബോണ്ട് ഗ്രൂപ്പിന് നൽകി.
1947 ഓഗസ്റ്റ് എട്ടിന് ബ്റൂക്ക് ബോണ്ട് എസ്റ്റേറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തു. 1969 കമ്പനി പുനസംഘടന ഭാഗമായി ആസാംബ്രൂക്ക് ലിമിറ്റഡ് എന്ന പേരിലായി. ആസാംബ്റൂക്ക് 2004 ഡിസംബർ 24ന് പാരിസ് എസ്റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ന് ഈ ഭൂമി വിറ്റതിനു ശേഷം, ആഡംബര ഹെറിട്ടേജ് റിസോർട്ടുകൾ പുനർ നിർമ്മിച്ചും, ഇവർ പ്ലാന്റേഷൻ ടൂറിസത്തിനു ശ്രമിച്ചു.
2005 ഹാരിസൺ ഗ്രൂപ്പിന്റെ കോട്ടയത്തെ 2263 ഏക്കർ, ചെറുവള്ളി എസ്റ്റേറ്റ്, ബിലീവേഴ്സ് ചർച്ചിലെ കെ പി യോഹന്നാന്റെ ആയാന ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. വിദേശ കമ്പനികൾക്ക് അധികാരമില്ലാത്ത സർക്കാർ ഭൂമിയാണ് വ്യാപകമായി മറിച്ചു വിൽക്കുന്നത് എന്ന് ഇക്കാലത്ത് ഉണ്ടായ നിരന്തര മാധ്യമ വാർത്തകളെ തുടർന്നാണ് സംസ്ഥാന സർക്കാർ ഇത്തരം വിഷയത്തിൽ ഇടപെടുന്നത്.പാരിസൺ ഏറ്റെടുത്ത ഭൂമി പൂർണ്ണമായും സർക്കാരിന്റെതാണെന്ന് നിലയിൽ സിവിൽ കോടതിയിൽ ഇപ്പോൾ കേസ് നിലനിന്നു വരികയാണ്.
