ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ 3 വർഷമായി നടന്നു വരുന്നതും ഭക്തജനങ്ങൾക്ക് ഏറെ പുതുമ നിറഞ്ഞതും, ഭക്തി സാന്ദ്രവും , ആനന്ദകരവും ആയ ബൊമ്മക്കൊലു ഒരുക്കലും, മുഖ്യ പുരോഹിതൻ ശ്രീ സുന്ദരേശ്വര അയ്യർ. അവർകളുടെ കാർമ്മികത്വത്തിൽ വിവിധ പൂജാധി കർമ്മങ്ങളോട് കൂടിയും ഭക്ത്യാനന്ദലഹരിയോട് കൂടിയ വിവിധ കലാപരിപാടികളോടും കൂടി നവരാത്രി ആഘോഷം ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നതാണെന്ന് രക്ഷാധികാരി. അഡ്വ: T R. ബാലകൃഷ്ണൻ, ജനറൽ കൺവീനർ അനിൽ എസ് നായർ , ഭാരവാഹികളായ കെ.സി. കൃഷ്ണൻ കുട്ടി, എം.കെ മുരളിധരൻ, കെ.വി.രാജീവ്, ശ്രീമതി രാധാദേവി തുടങ്ങിയവർ അറിയിച്ചു.
സുപ്രധാന കാര്യപരിപാടികൾ
11-ാം തീയ്യതി മുതൽഎല്ലാ ദിവസവും വൈകു: 5 മണിയ്ക്ക് ലളിതാസഹസ്രനാമ പാരായണം ഉണ്ടായിരിക്കുന്നതാണ്.
▪️ഒക്ടോബർ 10 ന് വൈകുന്നേരം 5 മണിയ്ക്ക് നാമ ജപ വാദ്യമേളങ്ങളുടെയും മറ്റും അകമ്പടിയോട് കൂടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും മാരിയമ്മൻ ക്ഷേത്രത്തിലേയ്ക്ക് നവരാത്രി ബൊമ്മക്കൊലു വിളംബര ജാഥ .പ്രസാദ വിതരണം.
11.10 – 26 ഞായറാഴ്ച .രാവിലെ 9:15 ന് ബൊമ്മക്കൊലു സമർപ്പണം.പ്രാർത്ഥന:-ശ്രീമതി:രാധാദേവി.(പ്രസിഡണ്ട്, മാതൃ സമിതി )ദീപപ്രോജ്ജ്വലനം: ശ്രീമതി സത്യഭാമ ഭാസ്കരൻ നായർ സ്വാഗതം. അനിൽ എസ്സ് നായർ(ജനറൽ കൺവീനർ. നവരാത്രി ആഘോഷ കമ്മറ്റി )ആമുഖ വിവരണം: ശ്രീ. അഡ്വ:T.R. ബാലകൃഷ്ണൻരക്ഷാധികാരി:നവരാത്രി ആഘോഷ കമ്മറ്റി )അദ്ധ്യക്ഷൻ: ശ്രീ.കെ.ജി. ഗോപാല പിള്ള(ബഹു:പ്രസിഡണ്ട്: ശ്രീ. മഹാഗണപതി ക്ഷേത്ര സമിതി) ഉദ്ഘാടനം:ഡോ.ഡി. മധുസുദനൻ(ബഹു: എം.ഡി. വിനായക ഹോസ്പിറ്റൽ ബത്തേരി) ആശംസ:- ശ്രീ.സി.കെ.സുരേന്ദ്രൻ.. (ബഹു:പ്രസിഡണ്ട്. ശ്രീ. ലഷ്മി നരസിംഹ ക്ഷേത്ര സമിതി) നന്ദി… ശ്രീ:എം.കെ മുരളിധരൻ വൈസ് പ്രസിഡണ്ട് , സ്വാഗത സംഘം.)
13:10:26 ചൊവ്വാഴ്ച രാവിലെ
9:30 ന് : ദേവീ മാഹാത്മ്യ പാരായണം’
13-10-26 ചൊവ്വാഴ്ച
രാവിലെ ദേവീ മാഹാത്മ്യ പാരായണം.
16 -10 -26 വെള്ളിയാഴ്ച
രാവിലെ 9:30 ന് സർവ്വ ഐശ്വര്യങ്ങൾക്കുമായി
‘ *ലളിതാസഹസ സമൂഹനാമാർച്ചന*
18- 10-26- ഞായാറാഴ്ച
രാവിലെ 9:30 ന് ലളിതാമൃതം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ
സമൂഹ *ലളിതാസഹസ്രനാമജപം*
വൈകുന്നേരം :6:15ന്
നടന വൈഭവം അവാർഡ് ജേതാവ് ശ്രീഹരി സി.ആർ അവതരിപ്പിക്കുന്ന ഭരതനാട്യം*
വൈകുന്നേരം :7 മണിയ്ക്ക്
_ശ്രീമതി സുജാത ടീച്ചർ പുൽപ്പള്ളി_ നേതൃത്വത്തിൽ *സ്വരലയം വയനാട് ടീം* അവതരിപ്പിക്കുന്ന
ഭക്തി ഗാനമേള
(കരോക്ക)
19-10-26 തിങ്കളാഴ്ച
രാവിലെ 9:30 ന് സുമംഗലി പൂജ*
വൈകുന്നേരം 6.15 ന്
ക്ലാസിക്കൽ നൃത്തം
പുണ്യ വിനോദ്
വൈകു:6.45 ന്
ഹംസധ്വനി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന
ഭക്തി ഗാനമഞ്ജരി
(കരോക്ക)
20-10- 26 ചൊവ്വാഴ്ച
വൈകു: 3 മണിയ്ക്ക്
കുമാരി പൂജ
വൈകു: 6 മണിയ്ക്ക്
സെമി ക്ലാസിക്കൽ നൃത്തം.
അവതരണം: ഗണപതി ക്ഷേത്ര മാതൃ സമിതി.
21-10-26-ബുധനാഴ്ച
രാവിലെ 7 മണിയ്ക്ക് ലളിതാ സഹസ്രനാമ സമർപ്പണം.
രാവിലെ 7:30 ന്:-
8:15 ന് പാൽപായസ വിതരണം
8:30 ന് :സമാപനം
