വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി

റാഞ്ചിയിൽ നടന്ന രണ്ടാം ടി 20 യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെറും 18.3 ഓവറിൽ നാലു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിൻഡീസ് മറികടന്നു.. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെയും ഷെർഫെയ്ൻ റുഥർഫോർഡിന്റെയും ഇന്നിങ്‌സുകളാണ് വിൻഡീസിനെ വിജയത്തിലെത്തിച്ചത്. ഇരുവരുടെയും കടന്നാക്രമണത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.

 

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 54 പന്തിൽ നിന്ന് അടിച്ചെടുത്ത 120 റൺസ് മത്സര ഫലത്തിൽ നിർണായകമായി. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് ഒപ്പമെത്തി (1-1). വെറും 45 പന്തിൽ നിന്ന് ഒമ്പത് സിക്‌സും ആറ് ഫോറുമടക്കം 102 റൺസോടെ പുറത്താകാതെ നിന്ന ഷായ് ഹോപ്പാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. 37 പന്തിൽ നിന്ന് ഏഴു വീതം സിക്‌സും ഫോറുമടക്കം 84 റൺസെടുത്താണ് റുഥർഫോർഡ് മടങ്ങിയത്. . റൊമാരിയോ ഷെപ്പേർഡ് 13 പന്തിൽ നിന്ന് 34 റൺസെടുത്തു.

 

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിരുന്നു. 41 പന്തിൽ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്ത സഞ്ജു സാംസന്റെ ഇന്നിങ്‌സായിരുന്നു ഇന്ത്യയുടെ മികച്ച സ്‌കോറിന് അടിത്തറ.ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 18 പന്തില്‍ 44 റണ്‍സടിച്ച് പുറത്താകാതെ നിന്നു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!