കോഴിക്കോട് : മാങ്കാവ് റോഡിൽ സ്വാകാര്യ ആശുപത്രിക്ക് സമീപത്തെ വാടക റൂമിൽ താമസിക്കുകയായിരുന്ന മൂന്ന് ബംഗ്ലാദേശികൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി.റാബി ഷേക്ക് (27),ഇയാളുടെ ഭാര്യ റൗഷനരാ ബീഗം (38),പപ്പിയ (22)എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഈ ഭാഗത്ത് വെച്ച് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽമദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു.പരിസരവാസികൾ വിളിച്ച് അറിയിച്ചതിനെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ റാബി ഷേക്കിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ ബംഗ്ലാദേശി പൗരൻ ആണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ള മറ്റു രണ്ട് സ്ത്രീകളും ബംഗ്ലാദേശികൾ ആണെന്ന് വ്യക്തമായി.തുടർന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് .
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.എട്ടുമാസം മുമ്പാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്നും 4 മാസം ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ നാലുമാസം മുമ്പാണ് മിംസ് ആശുപത്രിക്ക് സമീപത്തെ റൂമിൽ താമസമാക്കിയതെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. കഴിഞ്ഞ ഒരു മാസമായി പുതിയ പാലത്തെവെൽഡിങ് വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു പിടിയിലായറാബി ഷേക്ക്.ഇയാളുടെ ഭാര്യ ആണെന്ന്പറയുന്ന റൗഷനെരാ ബീഗംകഴിഞ്ഞ എട്ടുമാസമായി തൊണ്ടയാട് , നടക്കാവ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെ സ്പാകളിൽ ജോലി ചെയ്തു വരികയാണ്.ഇവർ ബംഗളൂരുവിൽ നിന്നും കൊൽക്കത്തയിൽ ഉള്ള അഡ്രസ്സിൽ ആധാർ കാർഡ്, പാൻകാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ വ്യാജമായി നിർമ്മിച്ചിട്ടുണ്ട്. ഇതിൻ്റെ തെളിവുകളും പോലീസിന് ലഭിച്ചു.പിടിയിലായ പപ്പിയ കഴിഞ്ഞ പത്ത് ദിവസം മുമ്പാണ് കോഴിക്കോട് എത്തിയതെന്നാണ് പോലീസിൻ്റെ ചോദ്യം ജയിലിൽ വ്യക്തമായത്.
ഏഴു ദിവസമായി തൊണ്ടയാട് ഉള്ള സ്പായിൽ ജോലി ചെയ്തു വരികയാണ്.പിടിയിലായ മൂന്നുപേരും താമസിച്ച മുറിയിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. മറ്റ് എന്തെങ്കിലും രേഖകൾ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
