അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎയും മദ്യക്കുപ്പികളും പിടികൂടി; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ശേഷം ഡ്രൈവർ മുങ്ങി

മലപ്പുറം: മമ്പാട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ആദ്യം ഒരു സ്കൂട്ടറിലും തുടർന്ന് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യാത്രികനെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ, കാർ ഡ്രൈവറും ആംബുലൻസിൽ കയറി.

 

ആശുപത്രിയിൽ എത്തിയ ഇയാൾ മുങ്ങുകയായിരുന്നു. നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ട കാറിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്ന് 0.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കൂടാതെ കാറിൽ നിന്ന് മദ്യക്കുപ്പികളും ലഭിച്ചതായും വിവരമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!