ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, അറസ്റ്റ് ചെയ്തില്ല

കൊച്ചി:ചേരാനല്ലൂര്‍ വാഹനാപകട മരണത്തില്‍ പ്രതിയായ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ജഡ്ജിയെ അറസ്റ്റ് ചെയ്തില്ല. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റിന് അനുമതി തേടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ, ജഡ്ജിക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ വിലയിരുത്തല്‍. രണ്ട് ദിവസത്തിന് ശേഷമായിരിക്കും ജഡ്ജിയ്ക്ക് എതിരെയുള്ള നടപടി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി മതിയെന്നാണ് തീരുമാനം. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. അതേസമയം,ജയബാലകൃഷ്ണന്റെ കുടുംബം ഹൈകോടതി രജിസ്ട്രാറേ കണ്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!