പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റം; രക്ഷിതാക്കൾക്ക് 25,000 രൂപ പിഴയും 3 വർഷം വരെ തടവുശിക്ഷയും; വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും

തിരുവന്തപുരം :പതിനെട്ട് വയസ്സ് തികയാത്ത കുട്ടികൾ മോട്ടോർ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മോട്ടോർ വാഹന നിയമം സെക്ഷൻ 199 എ പ്രകാരം കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കും കനത്ത പിഴയും തടവുശിക്ഷയും ലഭിക്കുന്ന കുറ്റമാണിത്.

 

റോഡ് സുരക്ഷ മുൻനിർത്തി പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗിനെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ജീവന് ആപത്തുണ്ടാക്കുന്നതിനൊപ്പം റോഡ് യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

 

ഓടിച്ച കുട്ടിക്ക് പിഴ: ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10,000 രൂപ പിഴ.

 

▪️ രക്ഷിതാക്കൾക്ക് പിഴ: കുട്ടികൾ വാഹനം ഉപയോഗിക്കാൻ അനുവാദം നൽകിയ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ 25,000 രൂപ പിഴ.

 

▪️തടവുശിക്ഷ: രക്ഷിതാവിനോ വാഹന ഉടമയ്ക്കോ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

 

▪️ വാഹന രജിസ്ട്രേഷൻ റദ്ദാക്കൽ: കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും.

 

▪️ ലൈസൻസിന് വിലക്ക്: വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 25 വയസ്സു വരെ ഇന്ത്യയിലെവിടെ നിന്നും ലേണേഴ്സ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുന്നതിന് ആജീവനാന്ത വിലക്ക് ലഭിക്കും.

 

▪️നിയമപരമായ മറ്റ് നടപടികൾ: ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റ് നിയമനടപടികളും നേരിടേണ്ടി വരും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!