ദേശീയപാത 66-ൽ കാറിന് തീപിടിച്ചു; യാത്രക്കാരായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

വെട്ടിച്ചിറ: ദേശീയപാത 66 വെട്ടിച്ചിറ ചുങ്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരായ രണ്ടുപേരും പുക ഉയർന്ന ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തിനശിച്ചു.ആലങ്കോട് നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിൻന്റെ കാറിലാണ് അപകടമുണ്ടായത്.

 

വെട്ടിച്ചിറ ചുങ്കത്തെത്തിയപ്പോൾ കാറിന്റെ മുൻഭാഗത്തുനിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാർ പുറത്തേക്ക് ഇറങ്ങി. നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ച് കാർ പൂർണമായി കത്തുകയായിരുന്നു.

 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ്‌ യൂണിറ്റാണ് തീ അണച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!