കണ്ണൂർ: വീട്ടുമുറ്റത്ത് അച്ഛൻ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൂറിൻ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. കണ്ണൂർ തയ്യിലിലാണ് സംഭവം.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടിനുള്ളിലായിരുന്ന കുട്ടി പെട്ടെന്ന് പുറത്തേക്ക് ഓടിവരികയായിരുന്നു.
ഇതിനിടെ പിതാവ് കാർ പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ശ്രദ്ധിച്ചില്ല. കാർ ഇടിച്ച് പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
