തരിയോട്: വൈത്തിരി ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കി തരിയോട് സെന്റ് മേരീസ് യു.പി. സ്കൂൾ അഭിമാനമായി. യു.പി. വിഭാഗം പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എൽ.പി. വിഭാഗം മാത്സ് ഫെയറിൽ റണ്ണറപ്പ് സ്ഥാനവും സ്കൂൾ സ്വന്തമാക്കി.

വിദ്യാർത്ഥികളുടെ സർഗാത്മകതയും അധ്വാനവും അധ്യാപകരുടെ മികച്ച പരിശീലനവും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ സ്കൂളിന് ഈ അഭിമാനനേട്ടം കൈവരിക്കാനായി. വിജയത്തിൽ പങ്കാളികളായ മുഴുവൻ കുട്ടികളെയും പരിശീലനം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും ഹെഡ്മാസ്റ്റർ ബിജുമോൻ വി എം അഭിനന്ദിച്ചു.
ഈ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച കുട്ടികളെ അനുമോദിക്കുകയും തുടർന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് മാനേജ്മെൻറ്, പി.ടി.എ , അധ്യാപകർ എന്നിവർ ആശംസിക്കുകയും ചെയ്തു.
