18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആരെയും ആക്രമിക്കാം, കൊല്ലാം എന്ന അവസ്ഥ ഗൗരവകരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ജുവനൈല്‍ നിയമങ്ങള്‍ സൗകര്യപൂര്‍വം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജുവനൈല്‍ ആക്ട് 2000 ല്‍ പാസ്സാക്കി. തുടര്‍ന്ന് നിരവധി ഭേദഗതികള്‍ ഉണ്ടായി. 2016ലെ ഭേദഗതിക്ക് ശേഷം റൂള്‍ വരികയുണ്ടായി. ഇന്ന് 18 വയസ്സില്‍ താഴെയുള്ള, ജുവനൈല്‍ ആയ കുട്ടികള്‍ ഇതിന്റെ സൗകര്യം ഉപയോഗിച്ച് അക്രമങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ നടത്തുന്നുവെന്ന് ആഭ്യന്തരവകുപ്പിന് പരാതി ലഭിക്കുന്നുണ്ട്. 2016 ലെ റൂള്‍ പ്രകാരം ക്രൂരമായ കുറ്റകൃത്യം നടത്തുന്നതിന് 7 വര്‍ഷത്തെ കഠിന തടവാണ് ലഭിക്കുക. മനപൂര്‍വമല്ലാത്ത നവരഹത്യയെങ്കില്‍ 5 വര്‍ഷമാണ്. 7 വര്‍ഷത്തെ തടവു ലഭിക്കുന്ന കേസിലാണ് ജാമ്യമില്ലാത്ത നടപടിയുണ്ടാകുന്നത്.

 

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ജുവനൈൽ കുറ്റകൃത്യങ്ങൾ ഞെട്ടിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജുവനൈൽ ആക്ട‌ിൻ്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെ വേണമെങ്കിലും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നുണ്ടെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആദ്ദേഹം പറഞ്ഞു. ജുവനൈൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്ന പ്രവണതയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

2000-ലാണ് ജുവനൈൽ ആക്‌ട് പാസാക്കിയത്. അതിനുശേഷം അതിൽ ധാരാളം ഭേദഗതികൾ വന്നിട്ടുണ്ട്. ഇന്ന് ഈ ആക്ടിൻ്റെ മറവിൽ, 18 വയസിൽ താഴെയുള്ള കുട്ടികൾ നിയമത്തിൻ്റെ ആനുകൂല്യം ഉപയോഗിച്ച് കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു എന്ന പരാതി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

2016-ൽ ജുവനൈൽ ആക്‌ടുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ റൂൾ പ്രകാരം, ക്രൂരമായ കൊലപാതകം നടത്തുന്നതിന് ഏഴുവർഷത്തെ കഠിനതടവാണ് ലഭിക്കുക. മനപൂർവമല്ലാത്ത നരഹത്യയാണെങ്കിൽ അത് അഞ്ച് വർഷമായി മാറും. ഏഴുവർഷം തടവ് ലഭിക്കാവുന്ന കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കില്ല.’

 

‘ചേരാനല്ലൂർ കേസിൽ, മനപൂർവമല്ലാത്ത നരഹത്യ എന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. 17-ഉം 18-ഉം വയസുള്ളവരാണ് മറ്റൊരു 17 വയസുകാരനെ കൊന്നിരിക്കുന്നത്. ജുവനൈൽ ആയതുകൊണ്ട് നമുക്ക് രക്ഷപ്പെടാൻ കഴിയും എന്നാണ് അവർ പറയുന്നത്.’

 

‘ജുവനൈൽ ആക്‌ടിൻ്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വരുന്നു. അത് ഗൗരവമായി കണക്കാക്കേണ്ട കാര്യമാണ്. 18 തികയാത്തവർ കൊലപാതകം ചെയ്യുന്നു, മദ്യപിച്ച് വണ്ടിയോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നു, അങ്ങനെയും ആളുകൾ മരിക്കുന്നു.’ ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ, ജുവനൈൽ ആക്ടിൽ ഭേദഗതികൾ കൊണ്ടുവരണമെന്നാണ് സമൂഹം ആവശ്യപ്പെടുന്നത്. ഇത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്. നിയമ വിദഗ്‌ധരുമായി ആലോചിച്ച് ആവശ്യമായ മാറ്റങ്ങൾക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കും.

 

‘ചേരാനല്ലൂർ, തിരുവനന്തപുരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ലെന്ന അഭിപ്രായമാണുള്ളത്. സർക്കാർ നിയമവിദഗ്‌ധരും മറ്റ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് അധികം വൈകാതെ ഈ വിഷയത്തിൽ വേണ്ട നടപടികൾ എടുക്കും. മന്ത്രി പറഞ്ഞു.

 

കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നതായും ആഭ്യന്തരമന്ത്രി അറിയിച്ചു. ‘ലഹരി ഉപയോഗിച്ച് വണ്ടിയോടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. നാല് ദിവസത്തെ പരിശോധനയിൽ 15,000-ത്തോളം ഡ്രങ്ക് ആൻഡ് ഡ്രൈവിങ് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.

 

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ മോട്ടോർ വാഹന വകുപ്പുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!