സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകൾ ഉയരും; ജനുവരി മുതൽ പുതിയ ചാർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി യാത്രാനിരക്കുകൾ വർധിപ്പിക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച് ഗതാഗതമന്ത്രി സി.പി. ജോണും വിവിധ തൊഴിലാളി യൂനിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലാണ് അന്തിമ ധാരണയായത്. ജനുവരി ആദ്യവാരം മുതൽ പുതിയ ചാർജ് നിലവിൽ വരും. നിരക്ക് വർധന സംബന്ധിച്ച ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതോടെ, ഇന്ന് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന പണിമുടക്ക് സമരം യൂനിയനുകൾ പിൻവലിച്ചത്.

 

നിലവിലെ മിനിമം ചാർജ് 30 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. എന്നാൽ, എത്ര തുക വർധിപ്പിക്കണമെന്ന കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ. ഇതിനായി പ്രത്യേക കമീഷനെ ചുമതലപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. അവസാനമായി 2022 ഏപ്രിൽ 22-നാണ് യാത്രാനിരക്ക് പരിഷ്കരിച്ചത്.

 

നിലവിലെ സാഹചര്യത്തിൽ നിരക്കുകൾ കൂട്ടണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. ഇതിനായി പ്രത്യേക കമീഷനെ ഉടൻ തന്നെ നിയമിക്കുമെന്നും, 2027-ൽ പുതിയ നിരക്കുകൾ നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരക്ക് വർധനയ്ക്ക് പുറമേ, തൊഴിലാളി യൂനിയനുകൾ ഉന്നയിച്ച മറ്റ് പ്രധാന ആവശ്യങ്ങളും സർക്കാർ പൂർണ്ണമായി അംഗീകരിച്ചിട്ടുണ്ട്.

 

ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കുക, മഞ്ഞ ബോർഡില്ലാതെ സർവീസ് നടത്തുന്ന ഇരുചക്ര ടാക്സികളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഡ്രൈവർമാർക്ക് ഹോട്ടലുകളിലും മറ്റും വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ അംഗീകരിച്ചത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!