ഫുജൈറയിൽ വാഹനാപകടം, മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

യുഎഇ :ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര എ ആർ നഗർ കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ്‌ അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ്‌ ഫായിസ്(3) എന്നിവരാണ് മരിച്ചത് .

 

യു.ഇയിലെ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ, ഫുജൈറ കോടതിക്ക് മുന്നിലായിട്ടാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ ഫുജൈറയിൽ കോടതിക്ക് മുന്നിൽ ട്രക്കിന് പിന്നിലിടിച്ചാണ് അപകടം.

 

ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വലിയൊരു അപകടമുണ്ടാവുകയും, ഇതിൽ മറ്റ് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!