കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 50 ശതമാനം വരെ സബ്സിഡി ; ഓണ്‍ലൈനായി അപേക്ഷിക്കാം

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷൻ പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളവെടുപ്പാനന്തര സംസ്കരണത്തിനുള്ള ഉപകരണങ്ങള്‍ എന്നിവവാങ്ങുന്നതിന് 40 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭിക്കും.വനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടികവർഗ കർഷകർക്ക് 90 ശതമാനം വരെ ആനുകൂല്യം ലഭിക്കും.

അപേക്ഷകള്‍ നവംബർ 16 മുതല്‍ https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ന് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് പുതിയറയിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം.ഫോണ്‍: 8301029584, 9400722150, 9446429642


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!