കല്‍പ്പറ്റ ടൗണില്‍ സ്‌കൂട്ടറില്‍ ഹാന്‍സ് സൂക്ഷിച്ച ചാക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍

കല്‍പ്പറ്റ ടൗണില്‍ സ്‌കൂട്ടറില്‍ ഹാന്‍സ് സൂക്ഷിച്ച ചാക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിലൽ.നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് സൂക്ഷിച്ച ചാക്ക് കല്‍പ്പറ്റ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ യുവാവിനെ കല്‍പ്പറ്റ പോലീസ് പിടികൂടിയത് കമ്പളക്കാട്, തൂമ്പറ്റ വീട്ടില്‍, സല്‍മാന്‍ ഫാരിസ് (28) ആണ് പിടിയിലായത്. ഇയാള്‍ ഉപേക്ഷിച്ച ചാക്കില്‍ 16 ബണ്ടിലുകളിലായി സൂക്ഷിച്ചിരുന്ന 240 ഹാന്‍സ് പാക്കറ്റുകളാണ് പോലീസ് കണ്ടെത്തിയത്.

 

2026 നവംബര്‍ 22-ന് രാത്രിയോടെയാണ് കല്‍പ്പറ്റ ചുങ്കത്തെ പച്ചക്കറിക്കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ചാക്ക് കണ്ടെത്തിയത്. സ്‌കൂട്ടര്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്ക് സ്‌കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ സല്‍മാന്‍ ഫാരിസിനെ കണ്ടെത്തി പിടികൂടിയത്.

 

കല്‍പ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രമേഷ്, രതീഷ്, എസ്.സി.പി.ഒ ബിഗേഷ്, സി.പി.ഒ സാലു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!