കൽപ്പറ്റ:രാജ്യത്തെ ആദ്യത്തെ ഇ-മാലിന്യ മുക്ത ജില്ലയായി വയനാട് പ്രഖ്യാപിക്കപ്പെട്ട ചടങ്ങിൽ, മികച്ച പ്രവർത്തനം കാഴ്ചവെച്ച മുൻസിപ്പാലിറ്റിക്കുള്ള പുരസ്കാരം സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കരസ്ഥമാക്കി.
സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ ഏറ്റവും മികച്ച രീതിയിൽ ഇ-മാലിന്യ ശേഖരണം നടത്തി ഒന്നാം സ്ഥാനം നേടിയ 25-ാം ഡിവിഷനുള്ള പുരസ്കാരം കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എയിൽ നിന്നും ഡിവിഷൻ കൗൺസിലർ സുലഭി മോസസ് ഏറ്റുവാങ്ങി. ഹരിതകർമ്മ സേനാംഗങ്ങൾ, വ്യാപാരി-വ്യവസായികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ഡിവിഷൻ നിവാസികൾ എന്നിവരുടെ കൂട്ടായ സഹകരണമാണ് ഈ നേട്ടത്തിന് പിന്നിൽ എന്ന് ഡിവിഷൻ കൗൺസിലർ പറഞ്ഞു..
