ബത്തേരി നഗരസഭ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ‘ഡ്രോപ്പ്’ പദ്ധതിയുടെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.

വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാർത്ഥികൾക്ക് സ്‌കൂൾ ഒരു സന്തോഷകരമായ സമയമായി മാറ്റി തീർക്കുന്നതിനായി പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഇത്, വിദ്യാർത്ഥികളുടെ പഠനത്തിൽ ഉണ്ടാകുന്ന മടുപ്പും വൈകല്യങ്ങളും മനസ്സിലാക്കി അവരെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണ്. സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ നടന്ന നഗരസഭാ തല ഉദ്ഘാടനം സംഘാടകൻ ടി കെ രമേശ് നിർവഹിച്ചു സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഒ ആർ സി പരിശീലകൻ നിഖിൽ പി എൻ ക്ലാസിന് നേതൃത്വം നൽകി


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *