മാനന്തവാടി: നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പിലാക്കാവ് സ്വദേശികളായ ഓട്ടോ ഡ്രൈവർ ഊന്നുകല്ലിങ്കൽ വിപിൻ (31), ഓട്ടോറിക്ഷയിലുണ്ടായിരുന്ന ശാരിക (22) എന്നിവർക്കാണ് പരിക്കേറ്റത്. പനമരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആൽബിൻ ഓടിച്ച കാറാണ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ചത്. വിപിൻ്റെ ഇടതുകാലിനും തലയ്ക്കും ശാരികയുടെ മുഖത്തും വലതു കൈയ്ക്കും പരിക്കുണ്ട്.ഇരുവരെയും വയനാട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു