മകളെ കൊലപ്പെടുത്തിയ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന് അച്ഛൻ 

തമിഴ്നാട്: ഏതെരുപിതാവിനും സഹിക്കാനും ക്ഷമിക്കാനും കഴിയുന്ന കാഴ്ചയായിരുന്നില്ല അന്ന് ആ അച്ഛൻ കണ്ടത് . മുൻകാമുകന്റെ ക്രൂരതയ്ക്ക് ഇരയായി വെട്ടേറ്റ് കൊല്ലപ്പെട്ട മകളുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആ അച്ഛന് നഷ്ടപെട്ടത് തന്റെ തന്നെ ജീവനും സ്വപ്നങ്ങളുമായിരുന്നു . തമിഴ്നാട്ടിലാണ് സംഭവം നടന്നത് . ആലങ്കുടിയിലെ സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യാ എന്ന പെൺകുട്ടിയെയാണ് മുൻ കാമുകൻ അജിത് കുമാർ വെട്ടിക്കൊന്നത് . പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി എന്ന കരണത്താലായിരുന്നു കാവ്യയെ അജിത് കുമാർ ഇല്ലാന്നാക്കിയത് . സ്കൂളിലേക്ക് പോകും വഴി കാവ്യയുടെ സ്കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം അജിത് കാവ്യയെ കൊലപ്പെടുത്തുകയായിരുന്നു .

 

തന്റെ ജീവന്റെ ജീവനായ മകളെ നഷ്ടപെട്ടത് അച്ഛൻ പുണ്യമൂർത്തിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു . പ്രതി അജിത്കുമാർ ജെയിലിൽ പോയതിന് പിന്നാലെ 5 മാസങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞയിടയ്ക്കാണ് അജിത്തിന് പാപനാശത്തിലെ സബ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത് . പ്രതിക്ക് ജാമ്യം ലഭിച്ചതറിഞ്ഞ് ഒരു നിയമത്തിനും ഇനി അവനെ വിട്ടു നൽകില്ല എന്ന് തീരുമാനമെടുത്ത അച്ഛൻ പുണ്യമൂർത്തിയും ബന്ധുക്കളും അജിത് കുമാറിനെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തുകയും പിന്നീട് അമ്മൻപേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു .


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *