ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊപ്പി:ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ റാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.

 

ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണംതേടി. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

 

ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. രോഗികളുമായി കടന്നുപോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടുകയുംചെയ്തു. കേസ് പരിഗണിക്കുന്ന മൂന്നരയ്ക്ക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയില്‍ വിശദീകരിക്കേണ്ടിവരും.

 

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യം നടത്തിയതായും കോടതി വിലയിരുത്തി. ഇതോടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.

 

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. ചിലയിടങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ വാക്കുതര്‍ക്കവുമായി. ചിലയിടങ്ങങ്ങളില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *