പി.എസ്.സിയിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം

വിവിധ തസ്തികകളിലേക്ക് അഭിമുഖത്തിനുള്ള അറിയിപ്പുമായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. ഇതിന് പുറമേ പത്ത് തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടികയും പിഎസ് സി പ്രദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കും കേരള കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിലേക്കുമായിരിക്കും അഭിമുഖം നടക്കുക. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ് വിഭാഗത്തിലേക്കാണ് അഭിമുഖം. കേരള കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സിസ്റ്റം ഓഫീസർ തസ്തികയിലേക്കാണ് അഭിമുഖം.

 

പ്രിസൺ ആന്റ് കറക്ഷണൽ സർവ്വീസസ് വകുപ്പിൽ പി ടി ടീച്ചർ, ആരോഗ്യ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ, ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (ജനറൽ), വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റോർസ്/പർച്ചേസ് ഓഫീസർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ എന്നീ തസ്തികകളിൽ ആണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്.

 

അച്ചടി (ഗവൺമെന്റ് പ്രസ്സുകൾ) വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 16/2025) എന്നിവയിലേക്കാണ് സാധ്യത പട്ടിക പ്രസിദ്ധീകരിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *