മീനങ്ങാടി:തമിഴ്‌നാട് സ്വദേശിയായ മതിയഴകൻ എന്ന മധു ആണ് അപകടത്തിൽപ്പെട്ടത്. മൈലമ്പാടിയിൽ കിണർ നിർമ്മാണത്തിനിടെ നിലപ്പലക പൊട്ടിയതിനെ തുടർന്ന് 15 മീറ്റർ താഴ്‌ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മധുവിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്


