കൊച്ചി:വന്‍ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 13835 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന്റെ വിലയില്‍ 240 രൂപയുടെ വര്‍ധനയുണ്ടായി. 1,10,680 രൂപയായാണ് വില വര്‍ധിച്ചത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വില 0.1 ശതമാനമാണ് ഉയര്‍ന്നത്. 4,627.63 ഡോളറായാണ് വില ഉയര്‍ന്നത്. ഈ ആഴ്ചയില്‍ സ്വര്‍ണം 1.7 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് സ്വര്‍ണത്തെ പോസിറ്റീവായി സ്വാധീനിക്കുകയായിരുന്നു.യുദ്ധം തീര്‍ക്കാന്‍ ഇറാന്‍ യു.എസിന് മുന്നില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇറാന്‍ യുദ്ധസാഹചര്യത്തില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്താത്തത് സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. ആഗോളവിപണിയില്‍ കഴിഞ്ഞാഴ്ചയുണ്ടായ വിലയിടിവിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇതായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസം മൂന്നാംതവണയും കുറഞ്ഞിരുന്നു. വൈകീട്ടോടെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,715 രൂപയും പവന് 1,09,720 രൂപയുമായി.ഇന്നലെ മാത്രം മൂന്ന് തവണയായി 2280 രൂപയാണ് പവന് കുറഞ്ഞത്. രാവിലെ 1,12000 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ഇതോടെരാവിലെ പവന് 280 രൂപയും ഉച്ചക്ക് 1440 രൂപയും കുറഞ്ഞു.


