കൽപ്പറ്റ: വയനാടിന്റെ ഹൃദയമായ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി. സിദ്ദിഖിന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം നേടിയാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തിയത്. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖിനെതിരെ ഉയർന്ന കൂക്കിവിളികൾ മണ്ഡലത്തിൽ വലിയ ചർച്ചയായിരുന്നു. ഇത് സിദ്ദിഖിനോടുള്ള ജനവികാരമാണെന്ന് എൽഡിഎഫ് വലിയ രീതിയിൽ പ്രചരിപ്പിച്ചെങ്കിലും, ജനങ്ങൾ തങ്ങൾക്കൊപ്പം. തന്നെയാണെന്ന് സിദ്ദിഖ് വോട്ടെണ്ണലിലൂടെ തെളിയിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിനെയും എൻഡിഎ സ്ഥാനാർത്ഥി പ്രശാന്ത് മലവയലിനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്.വികസന നേട്ടങ്ങൾക്കൊപ്പം തന്റെ വ്യക്തിപ്രഭാവം കൂടി ഊട്ടിയുറപ്പിച്ചാണ് ടി.സിദ്ദിഖ് കൽപ്പറ്റയിൽ ഈ റെക്കോർഡ് വിജയം സ്വന്തമാക്കിയത്.വിജയത്തിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തി



