ഇന്ന് ലോക മാതൃദിനം. അമ്മയെ ഓർക്കാനും അവർ നമ്മുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ സ്മരിക്കാനും ഒരു ദിവസം. അമ്മ എന്ന വാക്കിന് നന്ദി പറയാൻ കേവലം ഒരു ദിവസം പോരാതെ വരും. ഈ ആയുസ് മുഴുവൻ മാറ്റിവെച്ചാലും അമ്മയോടുള്ള നന്ദിയാകില്ല. ഈ വർഷം മേയ് 14 ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും മേയ് മാസത്തെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ നല്ല ദിനത്തിൽ എല്ലാ അമ്മമാരെയും നമുക്ക് സ്നേഹത്തോടെ ഓർക്കാം. അമ്മമാർക്ക് മാതൃദിനത്തിൻ്റെ ആശംസകൾ
ഇന്ന് ലോക മാതൃദിനം ; അമ്മ, പകരം വയ്ക്കാനാകാത്ത സ്‌നേഹം

