കൊച്ചി: കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ വയോധികൻ മരിച്ചു. കൊല്ലംകുടിയിൽ താമസിക്കുന്ന അബു (73) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വീടിന് സമീപത്തായിരുന്നു ദാരുണമായ സംഭവം നടന്നത്. വീടിനടുത്തുള്ള മരങ്ങൾ പോത്ത് കുത്തി മറിക്കുന്നത് കണ്ട് അതിനെ ഓടിക്കാൻ ശ്രമിച്ച അബുവിനെ പോത്ത് തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. വാരിയെല്ലിനും കാലിനും ആഴത്തിൽ പരുക്കേറ്റ അബുവിന്റെ നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും പോത്ത് അക്രമാസക്തമായതിനാൽ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല.
കളമശേരിയിൽ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

