ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി; നിരക്കുകൾ ഇങ്ങനെ

കോഴിക്കോട്∙ ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 350 രൂപയാക്കി. ടോൾ പ്ലാസ കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം തുടങ്ങുമ്പോൾ ഇതു 340 രൂപയായിരുന്നു. ജില്ലയിൽ റജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളിൽ നാഷനൽ പെർമിറ്റ് ഇല്ലാത്തവയ്ക്ക് 50% ഇളവ് പുതുതായി അനുവദിച്ചിട്ടുണ്ട്.

 

പുതുക്കിയ നിരക്കുകൾ

 

വാഹനത്തിന്റെ തരം, ഒരു വശത്തേക്കുള്ള നിരക്ക്, 24 മണിക്കൂറിനകം തിരിച്ചു വരുമ്പോൾ അടക്കേണ്ട തുക, കോഴിക്കോട് റജിസ്‌റ്റർ ചെയ്ത‌തും നാഷനൽ പെർമിറ്റ് ഇല്ലാത്തതുമായ വ്യാവസായികവാഹനങ്ങളുടെ നിരക്ക് എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ ടോൾ പ്ലാസ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന നിരക്ക്

 

◾കാർ, ജീപ്പ്, വാൻ,എംഎൽവി: } 130 (130), 65 (60), 65

 

◾, എൽജിവി, മിനി ബസ്: 210 (205),110(105),105

 

◾ബസ്, ട്രക്ക് (2 ആക്സിൽ): 445 (435), 220(215),220

 

◾വ്യാവസായിക വാഹനങ്ങൾ (3 ആക്സിൽ): 485 (475), 245 (235),245.

 

◾ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെന്റ്, എംഎവി (4-6 ആക്സിൽ): 700 (680), 345 (340),350

 

◾ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങൾ: 850 (830),425(415),425.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *